Advertisment

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കിയില്ല; ഹോട്ടലുടമയ്ക്കും തൊഴിലാളിക്കും മര്‍ദ്ദനമേറ്റു

കഴിഞ്ഞദിവസം രാത്രി നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം.

New Update
23424442

മണ്ണാര്‍ക്കാട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദ്ദിച്ചു. കടയ്ക്കും നാശനഷ്ടംവരുത്തി. റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് യുവാക്കളുടെ മര്‍ദനമേറ്റത്. പരാതിയെത്തുടര്‍ന്ന്  നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു. 

കഴിഞ്ഞദിവസം രാത്രി നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം. രാത്രി 9.30ന് കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കള്‍ സല്‍ജലിനെതിരെ തട്ടികയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച തൊഴിലാളിക്കും മര്‍ദ്ദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

Advertisment