വെള്ളിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട  മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

അലനല്ലൂര്‍ മരുതംപാറ പടുവില്‍കുന്നിലെ പുളിക്കല്‍ വീട്ടില്‍ യൂസുഫി(55)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

New Update
35635

മേലാറ്റൂര്‍: വെള്ളിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട അലനല്ലൂര്‍ സ്വദേശിയായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂര്‍ മരുതംപാറ പടുവില്‍കുന്നിലെ പുളിക്കല്‍ വീട്ടില്‍ യൂസുഫി(55)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

Advertisment

ചൊവ്വാഴ്ച വൈകിട്ട് നാലിന് മേലാറ്റൂര്‍ റെയില്‍പാലത്തിന് ഒരു കിലോമീറ്റര്‍ താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ശനിയാഴ്ച വൈകിട്ടാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടത്. 

ശനിയാഴ്ച രാത്രിയും രണ്ടു പകലുമായി അഗ്നിശമന സേനാംഗങ്ങളും ട്രോമ കെയര്‍, സിവില്‍ ഡിഫന്‍സ്, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.

 

Advertisment