Advertisment

പെരിയ കേസില്‍ ഞങ്ങളെ പ്രതികളാക്കിയത് പാര്‍ട്ടി നേതാക്കളായതിനാല്‍, സി.പി.എമ്മിനെതിരേ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞു: കെ.വി. കുഞ്ഞിരാമന്‍

" നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു"

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
2424242

കാസര്‍കോഡ്: പെരിയ കേസില്‍ തങ്ങളെ പ്രതികളാക്കിയത് പാര്‍ട്ടി നേതാക്കളായതിനാലാണെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമന്‍.

Advertisment

സി.പി.മ്മിനെതിരേ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞു. കേസില്‍ ഞങ്ങളെ പ്രതികളാക്കിയത് പാര്‍ട്ടി നേതാക്കളായതിനാലാണ്. നീതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു. 

ശിക്ഷ നല്‍കിയപ്പോള്‍ ഒരു തരത്തിലും ഞങ്ങള്‍ പ്രതികരിച്ചിരുന്നില്ല. കാരണം നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ ഘട്ടങ്ങളില്‍ പാര്‍ട്ടി ഞങ്ങള്‍ നിരപരാധികളാണെന്ന് ഉറച്ചുവിശ്വസിച്ചു. 

കേരളത്തിലെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പിന്തുണ നല്‍കി. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

Advertisment