കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയില്‍ തങ്ങളും സംഘടനയും ഒരു തരത്തില്‍ കാരണക്കാരാണെന്ന് ഷൈനിയുടെ മാതൃദേവാലയമായ മള്ളൂശേരി സെന്റ് തോമസ് ക്നാനായ പള്ളി ഇടവക സമൂഹം.
ഇന്ന് രാവിലെ പള്ളിയില്‍ നടത്തിയ അനുശോചന സമ്മേളനത്തിലാണ് ഇടവകാംഗങ്ങള്‍ മാപ്പു ചോദിച്ചത്. ക്നാനായ സമുദായമായ നമ്മള്‍ ഈ സഹോദരിയുടെ വേദനയെ അറിഞ്ഞില്ല. ഷൈനിയോടെ മക്കളുടെയും ആത്മാക്കളോട് ഞങ്ങള്‍ ക്നാനായ സമുദായം മാപ്പപേക്ഷിക്കുന്നു. നിങ്ങളുടെ വേദനയില്‍ ഞങ്ങള്‍ക്കു പങ്കുചേരാന്‍ പറ്റാതെ പോയി. അമ്മയും രണ്ടു മക്കളും ദുരിതം അനുഭവിക്കുമ്പോള്‍ ഞങ്ങള്‍ നിശബ്ദതയോടെ നേക്കി നിന്നില്ലേ എന്നോര്‍ത്ത് മാപ്പു പറയുന്നു.
ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ പരോക്ഷമായും പ്രത്യക്ഷവുമായി ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരെയെല്ലാം അറസ്റ്റു ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്നും മള്ളുശേരി ഇടവകാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഷൈനിയുടെ ഭര്‍ത്താവിന്റെ സഹോദരനായ ഒരു വൈദികന്‍ ഉണ്ടായിരുന്നു. എന്തുകൈാണ്ട് ഈ വൈദികന് ഈ പ്രശ്നങ്ങള്‍ പരിഹരിച്ചുകൂടായിരുന്നു. തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഈ വൈദികന് എത്ര നിസാരമായി പരിഹരിക്കാമായിരുന്നു.
എങ്കില്‍ ഇന്ന് ഈ മൂന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. തന്റെയും കൂടെ രക്തമായ സഹോദരന്റെ പിഞ്ചുമക്കളെ ചേര്‍ത്തു പിടിച്ചിരുന്നെങ്കില്‍ ആ മൂന്നു മരണങ്ങളും ഒഴിവാക്കാമായിരുന്നു എന്നും അംഗങ്ങള്‍ പറഞ്ഞു.