New Update
/sathyam/media/media_files/xErW23d5xRwHYgALmgjQ.jpg)
കൂത്തുപറമ്പ്: ടൗണിലെ ബേക്കറിയുടെ പൂട്ടുപൊളിച്ച് 15000 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ കോറോം സ്വദേശി തിക്കില്‍ സുരേഷ് ബാബു(53)വിനെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
കണ്ണൂര്‍ റോഡിലെ ഗ്രാന്റ് ബേക്കറിയില്‍ ജൂലൈ 9ന് പുലച്ചെയാണ് സംഭവം. പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ബേക്കറിയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ചായിരം രൂപയാണ് കവര്‍ന്നത്. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മറ്റൊരു മോഷണക്കേസില്‍ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us