ആലപ്പുഴ: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വ്യക്തി വിവരങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം പുറത്തുവിടുമെന്ന് മന്ത്രി ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പറയാന്‍ പാടില്ലാത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ അത് പറയാന്‍ പറ്റില്ല. അത് വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ നിയമപ്രകാരം വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യം പറയാനാകില്ല. വിവരാവകാശ കമ്മീഷനും സര്‍ക്കാരും പറഞ്ഞ കാര്യം ഒന്നുതന്നെയാണ്.
കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിയമപരമായി പഠിച്ചിട്ട് ഏതൊക്കെ കാര്യങ്ങള്‍ പുറത്തുവിടണമെന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും.
അതിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പ്രയാസങ്ങള്‍ പ്രതിസന്ധികള്‍, മുന്നോട്ടുള്ള വളര്‍ച്ച, അതിന്റെ ഭാവി ഇതിനെ സംബന്ധിച്ച രൂപരേഖ തയാറാക്കാനായി ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കും. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും അതിനായി ക്ഷണിക്കും. ഇന്ത്യയിലെയും ലോകസിനിമയിലെ പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
സിനിമാരംഗത്തെ പുനര്‍ജീവിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ രൂപികരിക്കും. ഒരു വ്യക്തിയെ പേര് എടുത്ത് ഹേമ കമ്മീഷന്‍ പറഞ്ഞിട്ടില്ല. ചില സംശയങ്ങള്‍, ചില സാഹചര്യത്തെളിവുകള്‍ ഒക്കെയാണ്
അവര്‍ പറയുന്നത്. അതുവച്ച് നമ്മുടെ നിയമമനുസരിച്ച് കേസുമായി പോകാന്‍ കഴിയില്ല. റിപ്പോര്‍ട്ടില്‍ ഒരു വ്യക്തിയുടെ പേര് ഇല്ലാത്തതിനാല്‍ ഏതെങ്കിലും വ്യക്തിയോ ഉദ്ദേശിച്ചാണോ കമ്മീഷന്‍ പറഞ്ഞതെന്ന് അറിയില്ല. കമ്മീഷന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.