ഇടുക്കി: വീണ്ടും പുലിപ്പേടി. അയ്യപ്പന്‍കോവില്‍ ചപ്പാത്ത് വള്ളക്കടവ് പുതുവലില്‍ പുലിയിറങ്ങി. ഞായറാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം.
ഓട്ടോ ഡ്രൈവറായ ബിജുവാണ് വള്ളക്കടവ് ഹെലിബറിയ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിക്ക് സമീപത്ത് പുലിയെ ആദ്യം കണ്ടത്. പിന്നീട് ഹെലിബറിയ സ്വദേശി ഫിലിപ്പോസിന്റെ രണ്ട് ആടുകളെ പുലി ആക്രമിച്ചു.
തുടര്‍ന്ന് പ്രദേശവാസിയുടെ സി.സി.ടിവി പരിശോധിച്ചതില്‍നിന്ന് പുലിയുടെ ദൃശ്യങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി. സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.