വടകര: പുതുപ്പണത്ത് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുപ്പണം ജെ.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സൗമിത് കൃഷ്ണനാണ് കടിയേറ്റത്. സിദ്ധാന്തപുരം ക്ഷേത്രത്തിനടുത്താണ് സംഭവം. ഇതിനടുത്തുള്ള വീട്ടില്‍ വളര്‍ത്തുന്ന നായയാണ് കടിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി.