വയനാട്ടിലുണ്ടായ വന്‍ ഉരുപൊട്ടല്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും പറയാറായിട്ടില്ല, രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാന്‍ ഇപ്പോഴും പ്രതിസന്ധി: മുഖ്യമന്ത്രി

സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.

New Update
64646666

തിരുവനന്തപുരം: വയനാട്ടിലുണ്ടായ വന്‍ ഉരുപൊട്ടല്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും പറയാറായിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരന്തസ്ഥലത്തേക്ക് എത്തിപ്പെടാന്‍ ഇപ്പോഴും പ്രതിസന്ധിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

Advertisment

സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. വ്യോമസേന ഉള്‍പ്പെടെയുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 

സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Advertisment