പത്തനംതിട്ട: സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
പദ്മകുമാറിന്റെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ല. പാര്‍ട്ടിഘടകത്തിലാണ് പദ്മകുമാര്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയോ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോ പരിശോധിക്കും.
വീണാ ജോര്‍ജിനെ സംസ്ഥാനസമിതി ക്ഷണിതാവാക്കിയതില്‍ തെറ്റില്ല. മന്ത്രിയെന്ന നിലയിലാണ് വീണ സമിതിയില്‍ വന്നത്. മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണ്.
മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.