ആശാ പ്രവര്‍ത്തകര്‍ സമരംചെയ്യുന്നത് ജീവിക്കാനുള്ള വക കിട്ടാന്‍ വേണ്ടിയാണ്, തൊഴിലാളികള്‍ക്കൊപ്പം യു.ഡി.എഫ്. സമരരംഗത്തുണ്ടാകും, യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ സമരം ഏറ്റെടുക്കും: കെ. സുധാകരന്‍

"അധ്വാനിക്കുന്ന തൊഴിലാളികള്‍ പട്ടിണികിടക്കുന്ന സാഹചര്യമാണുള്ളത്"

New Update
353533

കണ്ണൂര്‍: അര്‍ധരാത്രിയില്‍ ആശാ പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയത് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ  ഭാഗമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. 

Advertisment

അധ്വാനിക്കുന്ന തൊഴിലാളികള്‍ പട്ടിണികിടക്കുന്ന സാഹചര്യമാണുള്ളത്. ശമ്പളം ലക്ഷങ്ങളിലേക്ക് വര്‍ധിപ്പിക്കാനല്ല ആശ പ്രവര്‍ത്തകര്‍ സമരംചെയ്യുന്നത്. ജീവിക്കാനുള്ള വക കിട്ടാന്‍ വേണ്ടിയാണ്. 

അര്‍ധരാത്രിയില്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയപ്പോള്‍ സമരക്കാര്‍ക്ക് മഴയത്ത് ഇരിക്കേണ്ട ഗതികേട് കേരളത്തില്‍ ഉണ്ടായിരിക്കുകയാണ്. 
കാലുമാറി സി.പി.എമ്മിലേക്ക് പോയ കെ.വി. തോമസിന് 11 ലക്ഷം ശമ്പളം നല്‍കുന്ന നാട്ടില്‍ രാപകല്‍ ജോലിചെയ്യുന്ന ആശ മാര്‍ക്ക് നല്‍കുന്നത് ദിവസക്കൂലി 333 രൂപയാണ്. 

സര്‍ക്കാര്‍ സമീപനം മാറ്റിയില്ലെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം യു.ഡി.എഫ്. സമരരംഗത്തുണ്ടാകും. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ സമരം ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Advertisment