/sathyam/media/media_files/2024/12/23/parygGjwuQXEzaM0mgXe.jpg)
പൊന്നാനി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പതിനാലാം ചരമവാര്‍ഷിക ദിനം പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.
ഐ.എന്‍.ടി.യു.സി. സ്ഥാപക നേതാവും തൃശൂര്‍ നഗരസഭ കൗണ്‍സിലറും ദീര്‍ഘകാലം മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍ ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലീഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജനകീയനായ നേതാവായിരുന്നുവെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് മുന്‍ എം.പി. സി. ഹരിദാസ് പറഞ്ഞു. തന്ത്രശാലിയായ കരുണാകരന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. കെ.പി.സി.സി. നിര്‍വാഹ സമിതി അംഗം വി. സെയ്ത് മുഹമ്മദ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. അഷ്‌റഫ്, എന്‍.എ. ജോസഫ്, ഇ.പി. രാജീവ്, പുന്നക്കല്‍ സുരേഷ്, എ. പവിത്രകുമാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, ജെ.പി. വേലായുധന്‍, എന്‍.പി. നബീല്‍, കെ. ജയപ്രകാശ്, ടി. ശ്രീജിത്ത്, എം. അബ്ദുള്‍ ലത്തീഫ്, പ്രദീപ് കാട്ടിലായില്‍, പി. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us