പത്തനംതിട്ട: ഉറക്കെ പാട്ടുവച്ചതിന്റെ ദേഷ്യത്തില്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. സംഭവത്തില്‍ ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ സുഹൃത്ത് കണ്ണനാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ തലയ്ക്കും ചെവിക്കുമാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കണ്ണന്‍ രാത്രിയില്‍ വീട്ടില്‍ പാട്ടു വച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവച്ചതെന്ന് പറഞ്ഞ് സന്ദീപ് ബഹളം വയ്ക്കുകയും ആക്രമിക്കുകയുമായിരുന്നു.