കണ്ണൂര്‍: കണ്ണപുരത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ റിജിത്തിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി. ചൊവ്വാഴ്ച കേസില്‍ ശിക്ഷ വിധിക്കും.
കണ്ണപുരത്തെ അരക്കന്‍ വീട്ടില്‍ റിജിത്തി(26)നെയാണ് വെട്ടി കൊലപ്പെടുത്തിയത്. ഒമ്പത് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അഞ്ച് പ്രതികള്‍ ആയുധമെടുത്ത് പരിക്കേല്‍പ്പിച്ചെന്നും കോടതി കണ്ടെത്തി.
2005 ഒക്ടോബര്‍ രണ്ടിന് രാത്രി ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോകുന്നതിനിടെ പ്രതികള്‍ റിജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്. കൂടെയുണ്ടായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കെ.വി. നികേഷ്, ചിറയില്‍ വികാസ്, കെ. വിമല്‍ തുടങ്ങിയവര്‍ക്കും വെട്ടേറ്റിരുന്നു.