Advertisment

സമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചു, കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍ സ്വദേശി ഡോ. അലന്‍ അലക്‌സാ(32)ണ് അറസ്റ്റിലായത്

New Update
5353535

കോഴിക്കോട്: സമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചില്‍നിന്നു കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഡോ. അലന്‍ അലക്‌സാ(32)ണ് അറസ്റ്റിലായത്. 

Advertisment

ഇന്നലെ ഉച്ചയ്ക്കാണു സംഭവം. പെണ്‍കുട്ടിക്കു സമൂഹിക മാധ്യമത്തിലൂടെ അലന്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. 

തുടര്‍ന്ന് ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം  ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്ന് അലന്‍ കാറില്‍ ബീച്ച് റോഡിലെത്തി പെണ്‍കുട്ടിയെ വിളിച്ചപ്പോള്‍ കടപ്പുറത്തേക്കു വരാന്‍ പറഞ്ഞു.

ഡോക്ടര്‍ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കള്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയില്‍ പോലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

 

Advertisment