New Update
/sathyam/media/media_files/2024/12/24/UpPYbbfRORWBAcM0mnFH.jpg)
കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കെതിരേ കേസെടുത്തു. കണ്ണൂര്‍ എ.സി.പി. ടി.കെ. രത്‌നകുമാറിനെയും ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
Advertisment
പി. ശശിയുടെ വാക്ക് കേട്ട് കെ.എസ്.യുക്കാരെ ആക്രമിച്ചാല്‍ പോലീസുകാരെ തെരുവില്‍ അടിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞ പ്രസ്താവനയിലാണ് കേസെടുത്തത്. കണ്ണൂര്‍ ടൗണ്‍ എസ്ഐ പി.പി. ഷമീലിന്റെ പരാതിയിലാണ് കേസ് എടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us