കണ്ണൂരില്‍ എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറന്ന്  മോഷണശ്രമം; യുവാവ് പിടിയില്‍

വടകര തൂണേരി സ്വദേശി വിഘ്‌നേശ്വരാണ് പിടിയിലായത്

New Update
24242424

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വടകര തൂണേരി സ്വദേശി വിഘ്‌നേശ്വരാണ് പിടിയിലായത്. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

Advertisment

ക്രിസ്മസ് രാത്രി ഒന്നിനായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച്  യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശത്തും കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.  

Advertisment