അടൂരില്‍ അമ്മയേയും സഹോദരിയേയും വീട്ടില്‍ പൂട്ടിയിട്ട്  ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് കത്തിക്കാന്‍ ശ്രമിച്ച് യുവാവ്

കാര്‍, സ്‌കൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവ യുവാവ് തല്ലിത്തകര്‍ത്തു

New Update
5353535355

പത്തനംതിട്ട: അടൂര്‍ പള്ളിക്കലില്‍ വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. അമ്മയേയും സഹോദരിയേയും വീട്ടില്‍ പൂട്ടിയിട്ട് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് കത്തിക്കാനാണ് യുവാവ് ശ്രമിച്ചത്. ജോമിന്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് പ്രതി. ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 

Advertisment

ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. കാര്‍, സ്‌കൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവ യുവാവ് തല്ലിത്തകര്‍ത്തു. തുടര്‍ന്ന് ഔട്ട് ഹൗസില്‍ ഇരുന്ന ഗ്യാസ് സിലിണ്ടര്‍ വീടിനകത്തേക്ക് എറിയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. 

വിവരമറിയിച്ചതിനെത്തുടര്‍ന്ന്  അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയപ്പോള്‍ അവര്‍ക്ക് നേരെയും കല്ലുകളെറിഞ്ഞ് യുവാവ് പരാക്രമം കാണിച്ചു. സേന അംഗങ്ങളാണ് ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്ത വീട്ടുകാരെ രക്ഷിച്ചത്. 

Advertisment