തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പില്ല. കണ്ണൂരിലും കാസര്‍കോഡും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിച്ച് രണ്ടു ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മാത്രമാണ് അഞ്ചുദിവസത്തെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ ഉള്‍പ്പെടുന്നത്.
മറാത്താവാഡയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്.