കൊച്ചി തോപ്പുംപടിയില്‍ വില്‍പ്പനശാലയില്‍ നിന്ന് പഴകിയ മത്സ്യം പിടികൂടി; വ്യാപക പരിശോധന

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത്ത് ഏഴാം സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. 

New Update
575777rrr

കൊച്ചി: കഴുത്തുമുട്ടിലെ വില്‍പ്പനശാലയില്‍ നിന്ന് പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത്ത് ഏഴാം സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. 

Advertisment

അഴുകിയ നിലയില്‍ കണ്ട മത്സ്യങ്ങളാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന പഴകിയ മത്സ്യം മാര്‍ക്കറ്റുകളില്‍ വില്‍പനയ്‌ക്കെത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റുകളിലും വഴിയോര മത്സ്യ വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment