പത്തനംതിട്ടയില്‍ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി ഉടമയെ ആക്രമിച്ചു, തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം; യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റിലെ സി.പി.ഒ.  ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ശരത് ലാനിനാണ് മര്‍ദനമേറ്റത്. 

New Update
24242

പത്തനംതിട്ട: കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. 

Advertisment

റാന്നി നെല്ലിക്കാമണ്‍ കിഴക്കേതില്‍വീട്ടില്‍ സാം കെ. ചാക്കോ (19), റാന്നി പഴവങ്ങാടി കളികാട്ടില്‍ വീട്ടില്‍ ജോസഫ് എബ്രഹാം (19), റാന്നി നെടുപറമ്ബില്‍ അനസ് ജോണ്‍സണ്‍ (23), റാന്നി കരികുളം നെടുപറമ്ബില്‍ അജിന്‍ (20), കുമ്പഴവടക്കുപുറം അഞ്ചുമരുതിയില്‍ സിദ്ധാര്‍ഥ് (19) എന്നിവരാണ് പിടിയിലായത്.

കടയില്‍ അതിക്രമിച്ചുകയറി കടയുടമയെ ഉപദ്രവിക്കുന്നതറിഞ്ഞെത്തിയ തടഞ്ഞ പത്തനംതിട്ട ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റിലെ സി.പി.ഒ.  ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി ശരത് ലാനിനാണ് മര്‍ദനമേറ്റത്. 

കഴിഞ്ഞദിവസം വൈകിട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. കാറില്‍ വന്ന പ്രതികള്‍ കടയുടമയെ ഉപദ്രവിക്കുന്നത് കണ്ടയാളുകള്‍ പള്ളിപ്പടി പോയന്റില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ശരത് ലാലിനെ വിവരം അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ടതോടെ പിന്നീട് ശരത്തിനെ മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് റിമാന്‍ഡ് ചെയ്തു. 

Advertisment