ആലപ്പുഴയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്  വീട് പൂര്‍ണമായും കത്തി നശിച്ചു

വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാര്‍ഡില്‍ വാഴച്ചിറയില്‍ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് കത്തി നശിച്ചത്.

New Update
2424242242

ആലപ്പുഴ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാര്‍ഡില്‍ വാഴച്ചിറയില്‍ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് കത്തി നശിച്ചത്.

Advertisment

ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ ആളില്ലായിരുന്നു. ചൂട് കൂടിയതിനെത്തുടര്‍ന്ന് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കുകയും തീ പിടിത്തമുണ്ടാകുകയുമായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും മുഴുവന്‍ ഗൃഹോപകരണങ്ങളും സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു.

Advertisment