ന്യൂസ് ബ്യൂറോ, കണ്ണൂര്‍
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/01/31/sz0g0esLPZvozQpmuCUm.jpg)
കണ്ണൂര്‍: കണ്ണൂരില്‍ രോഗിയുടെ കണ്ണില്‍ നിന്നും ഡോക്ടേഴ്‌സ് പുറത്തെടുത്തത് 20 മില്ലിമീറ്റര്‍ നീളമുള്ള വിര. 60 വയസുകാരനായ മാഹി സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്.
Advertisment
കണ്ണൂര്‍ തലശേരി പി.കെ, ഐ-കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. കണ്ണില്‍ അസഹ്യമായ വേദന, ആകെ ചുവപ്പ് പടര്‍ന്ന നിലയിലാണ് രോഗി ചികിത്സയ്‌ക്കെത്തിയത്.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വിരയെ കണ്ടെത്തുകയും സര്‍ജറിയിലൂടെ  പുറത്തെടുക്കുകയുമായിരുന്നു. ഡിറോഫിലേറിയ സ്പീഷിസില്‍ പെട്ട വിരയെയാണ് കണ്ണില്‍ നിന്നും
പുറത്തെടുത്തത്.
വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ കൊതുകില്‍ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us