വിവാഹാലോചനയില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യം; വീട് കയറി ആക്രമണം നടത്തി യുവാവ്, അഞ്ചു പേര്‍ക്ക് വെട്ടേറ്റു

സംഭവത്തില്‍ പ്രതി രഞ്ജിത്ത് രാജേന്ദ്രനെ അറസ്റ്റ് ചെയ്തു.

New Update
64634636

ആലപ്പുഴ: വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെത്തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്.  ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. 

Advertisment

സംഭവത്തില്‍ പ്രതി രഞ്ജിത്ത് രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. 

ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയാണ് സംഭവം. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

രാത്രി 10നു വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സജ്‌നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതര പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിലെത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.

Advertisment