പാര്‍ക്കില്‍ വേവ് പൂളില്‍വച്ച് യുവതിക്ക് നേരേ  ലൈംഗികാതിക്രമം; പ്രഫസര്‍ അറസ്റ്റില്‍

കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് അറസ്റ്റിലായത്.

New Update
64646

കണ്ണൂര്‍: പാര്‍ക്കില്‍ വേവ് പൂളില്‍വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് പ്രഫസര്‍ അറസ്റ്റില്‍. കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് അറസ്റ്റിലായത്.

Advertisment

കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 22കാരിയോടാണ് കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസറായ ഇഫ്തിക്കര്‍ വേവ് പൂളില്‍ വച്ച് മോശമായി പെരുമാറിയത്. ഇതേത്തുടര്‍ന്ന് യുവതി ബഹളംവച്ചു. 

സ്ഥലത്തെത്തിയ പോലീസ് പ്രഫസര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്ത ഇഫ്തിക്കര്‍ അഹമ്മദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുമ്പും പ്രഫസര്‍ ഇഫ്തിക്കറിനെതിരെ പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിന് ശേഷം പിന്നീടാണ് സര്‍വീസില്‍ തിരികെയെടുത്തത്.