Advertisment

മദ്യപിച്ച് ലക്കുകെട്ട് കലഹിച്ച ദമ്പതിമാര്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നിട്ട് പോയി; അലഞ്ഞുതിരിഞ്ഞ കുട്ടിയെ വീട്ടിലെത്തിച്ച് പോലീസ്

തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരം മുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. 

New Update
35353555

കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. അര്‍ധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. 

Advertisment

കോടഞ്ചേരിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരം മുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

രാത്രി 11ന് കടയടച്ച് പോകുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനില്‍

വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. 

യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.

Advertisment