ഡിവൈഎസ്പിയുടെ അമ്മയെ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍  കയറ്റി സ്വര്‍ണമാല തട്ടിയെടുത്തു

കൊല്ലം  ഡി.സി.ആര്‍.ബി. ഡിവൈഎസ്പി ആര്‍. ജോസിന്റെ അമ്മ മേരി(76)യുടെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്.

New Update
343535355

തിരുവനന്തപുരം: വയോധികയെ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയശേഷം സ്വര്‍ണമാല തട്ടിയെടുത്തെന്ന് പരാതി. കൊല്ലം  ഡി.സി.ആര്‍.ബി. ഡിവൈഎസ്പി ആര്‍. ജോസിന്റെ അമ്മ മേരി(76)യുടെ സ്വര്‍ണമാലയാണ് തട്ടിയെടുത്തത്.

Advertisment

കഴിഞ്ഞ ദിവസമാണ് സംഭവം. പനച്ചമൂട്ടിലെ ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക പിന്‍വലിച്ചിറങ്ങിയ മേരി വീട്ടിലേക്ക് മടങ്ങാനായി ബസില്‍ കയറിയതായിരുന്നു. എന്നാല്‍, ബസ് പോകാന്‍ വൈകുമെന്നതിനാല്‍ മേരി ബസില്‍ നിന്നിറങ്ങി. ബസില്‍ ഇരുന്നിരുന്ന മറ്റ് മൂന്ന് സ്ത്രീകളും പിന്നാലെ ഇറങ്ങുകയായിരുന്നു.

ആദ്യം വന്ന ഓട്ടോയില്‍ മൂന്ന് സ്ത്രീകളും കയറി. തുടര്‍ന്ന് ആനപ്പാറയില്‍ ഇറക്കാമെന്ന് പറഞ്ഞ് മേരിയേയും ക്ഷണിക്കുകയായിരുന്നു. വെള്ളറട ജങ്ഷനിലെത്തിയപ്പോള്‍ മേരിയെ ഇറക്കിവിട്ടു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ട വിവരം മേരി മനസിലാക്കിയത്.

തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോയുടെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. പോലീസ് അന്വേണം ഊര്‍ജ്ജിതമാക്കി. 

Advertisment