ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ യുവാവിനെ പ്ലാറ്റ്‌ഫോമില്‍വച്ച് തെരുവുനായ ആക്രമിച്ചു. കാലിന് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകവെയാണ് സംഭവം. എറണാകുളത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു യുവാവ്. ഇതോടെ അഭിമുഖത്തില്‍ പങ്കെടുക്കാനായില്ല.