ക്ഷേത്ര ദര്‍ശനത്തിനെത്തിയ വൃദ്ധയുടെ സ്വര്‍ണമാല  കവര്‍ന്ന സ്ത്രീകള്‍ അറസ്റ്റില്‍

ഒന്നേകാല്‍ ലക്ഷം രൂപയുടെ മാലയാണ് തമിഴ്‌നാട് സ്വദേശികള്‍ കവര്‍ന്നത്.

New Update
56666


കടവൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന സ്ത്രീകള്‍ അറസ്റ്റില്‍. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ്  പിടിയിലായത്. 

Advertisment

കൊല്ലം കടവൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ മാലയാണ് തമിഴ്‌നാട് സ്വദേശികള്‍ കവര്‍ന്നത്.

ചൊവ്വാഴ്ച രാവിലെയാണ് ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ മാല ഈ സംഘം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്.

Advertisment