കാസര്‍കോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക കാര്‍ അപടകത്തില്‍പ്പെട്ടു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പിന്നിലായിരുന്നതിനാല്‍ പ്രതിപക്ഷ നേതാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പോലീസ് എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോള്‍ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് വൈകിട്ട് 5.45ന് കാസര്‍കോഡ് പള്ളിക്കരയില്‍ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷന് സമീപം എസ്‌കോര്‍ട്ട് വാഹനത്തിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം. പ്രതിപക്ഷനേതാവ് മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.