Advertisment

തൃപ്പൂണിത്തുറയില്‍ സൈക്കിളുമായി നടന്നു പോകവെ ബസ് ഇടിച്ച് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞു

തൃപ്പൂണിത്തുറ എരൂര്‍ ഓണിയത്ത് ഒ.സി. ചന്ദ്രനാ(74)ണ് മരിച്ചത്. 

New Update
535355

കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേകോട്ട ബസ് സ്റ്റോപ്പില്‍ സ്വകാര്യ ബസ് ഇടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ എരൂര്‍ ഓണിയത്ത് ഒ.സി. ചന്ദ്രനാ(74)ണ് മരിച്ചത്. 

Advertisment

ഇന്ന് രാവിലെ ബസ് സ്റ്റോപ്പിന് സമീപത്ത് സൈക്കിളുമായി നടന്നു പോകുകയായിരുന്നു ചന്ദ്രന്‍. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസ് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതോടെ ചന്ദ്രന്‍   ബസിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

Advertisment