/sathyam/media/media_files/vmXAOGWfA6xJ1XzoiXVf.jpg)
കൊല്ലം: കുണ്ടറ പുനക്കന്നൂര്‍ സ്വദേശിയായ ജാസ്മിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും വിധി. ചക്കുവരയ്ക്കല്‍ തലച്ചിറ ചരുവിളവീട്ടില്‍ ഷാനവാസി(49)നെയാണ് കൊല്ലം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്.
പിഴയായി ഈടാക്കുന്ന തുക ജാസ്മിന്റെ മൂന്ന് മക്കള്‍ക്ക് കൊടുക്കണം. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ പ്രതി തലച്ചിറയില്‍ 'അസ' എന്ന ബേക്കറി നടത്തിവരുകയായിരുന്നു. ജാസ്മിന്റെ പേരിലുള്ള വസ്തുവില്‍ക്കാനായി ഇയാള്‍ നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍, ഭര്യ ഇതിന് തയാറാകാതിരുന്നതോടെ ഭാര്യയുമായി വഴക്ക് പതിവായിരുന്നു.
2015 ജനുവരി 22ന് രാത്രി കടയില്‍ നിന്ന് ഭാര്യയുമായി മടങ്ങി വന്ന പ്രതി രാത്രി 11.30ന് ഉറങ്ങിക്കിടന്ന ജാസ്മിനെ തലയണ ഉപയോഗിച്ച് മുഖത്ത് അമര്‍ത്തിപ്പിടിച്ച ശേഷം വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദൃക്‌സാക്ഷികളല്ലാത്ത കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us