ഈ പരിപാടി ജനങ്ങള്‍ക്ക് വേണ്ടിയാണ്, നമ്മുടെ ഭാവിക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം; അല്ലാ, അല്ലാ എന്നു പറഞ്ഞുകൊണ്ട് നവകേരള വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച് യുവാവ്

 പുനലൂര്‍ നരിക്കല്‍ സ്വദേശി ഹരിലാലാണ് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്. 

New Update
66666

കൊല്ലം: നവകേരള സദസില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച് യുവാവ്.  പുനലൂര്‍ നരിക്കല്‍ സ്വദേശി ഹരിലാലാണ് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്. 

Advertisment

ഈ പരിപാടി ഏതെങ്കിലും മുന്നണികള്‍ക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികള്‍ക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങള്‍ക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്ക് വേണ്ടിയാണ്.. എന്നു പറഞ്ഞ്  മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ അല്ലാ, അല്ലായെന്ന് എന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ഹരിലാല്‍ വേദിക്കരികിലേക്കെത്തുകയായിരുന്നു. 

ഉടന്‍ പോലീസ് എത്തി ഇയാളെ പിടികൂടി വേദിയുടെ പിന്നിലേക്ക് കൊണ്ടുപോയി. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു.  നേരത്തേ ചില കേസുകളിലെ പ്രതിയാണ് ഹരിലാലെന്ന് പോലീസ് പറഞ്ഞു. യു.ഡി.എഫ്. പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ നീക്കമാണ് വേദിക്കരികില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പ്രതികരിച്ചു.

Advertisment