Advertisment

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് ചികിത്സ തേടിയത് അരലക്ഷം പേര്‍; 493 പേര്‍ക്ക് ഡെങ്കിപ്പനി, 158 പേര്‍ക്ക് എച്ച്1എന്‍1, 69 പേര്‍ക്ക് എലിപ്പനി, മൂന്ന് മരണം; പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷം; അഞ്ച് ദിവസത്തെ രോഗവിവര കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്‍ക്ക് ഡെങ്കിപ്പനിയും 158 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു. 

New Update
46466

തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്‍ക്ക് ഡെങ്കിപ്പനിയും 158 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു. 

Advertisment

അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പകര്‍ച്ചവ്യാധി വ്യാപനം അതിരൂക്ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  അഞ്ച് ദിവസത്തെ കണക്കനുസരിച്ച് 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം 11, 438 പേരാണ് ചികിത്സയ്‌ക്കെത്തിയത്. ഡെങ്കി സംശയിക്കുന്നത് 1693 പേര്‍ക്കാണ്. സ്ഥിരീകരിച്ചത് 493 പേര്‍ക്ക്. രണ്ട് ഡെങ്കി മരണവും സംശയിക്കുന്നു.

69 പേര്‍ക്ക് എലിപ്പനി, മൂന്ന് മരണം. 64 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേര്‍ക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈല്‍ കേസുകളാണ് സ്ഥിരീകരിച്ചത്.

എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗകണക്കുകള്‍ ജൂലൈ 1നാണ് ആരോഗ്യവകുപ്പ് നിര്‍ത്തിവച്ചത്. ശമ്പളം കിട്ടാത്ത എന്‍.എച്ച്.എം. ജീവനക്കാര്‍ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവച്ചത്.  ഇന്നലെ എന്‍.എച്ച്.എം. ജീവനക്കാര്‍ക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്‌സൈറ്റില്‍ കണക്ക് പ്രസിദ്ധീകരിച്ചത്. 

 

Advertisment