വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന  ഏഴ് വയസുകാരനെ തെരുവുനായ കടിച്ചു

നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്.

New Update
54777

കരുനാഗപ്പള്ളി: വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരനും രക്ഷിക്കാനെത്തിയ വല്യച്ഛനും തെരുവുനായയുടെ കടിയേറ്റു. തഴവ കടത്തൂര്‍ കോട്ടുകര വീട്ടില്‍ ഉണ്ണിയുടെ മകന്‍ അശ്വിനും ഉണ്ണിയുടെ ജ്യേഷ്ഠ സഹോദരന്‍ അനിക്കുമാണ് കടിയേറ്റത്. നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്.

Advertisment

ഇരുവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വാക്‌സിനേഷന് വിധേയമാക്കി. തലയ്ക്ക് കടിയേറ്റ കുട്ടിയെ ഇന്നലെ വൈകിട്ടോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ 9.30ന് സഹോദരിയുമൊത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാഞ്ഞു കയറിവന്ന തെരുവുനായ കുട്ടിയെ അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അനിയ്ക്ക് കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് കടിയേറ്റത്. 

Advertisment