/sathyam/media/media_files/c57auUwE0EazWFmo94J2.jpg)
കൊല്ലം: ക്ഷേത്രത്തിലേക്ക് പോയ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതില്‍ തബൂക്ക് (ബിനു 26), പാവുമ്പ ചെറുവേലി കിഴക്കതില്‍ ശ്രീക്കുട്ടന്‍ (24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതില്‍ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെ ആക്രമിച്ച പ്രതികളാണ് പിടിയിലായത്.
ബുധനാഴ്ചയാണ് സംഭവം. കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടന്‍ പാട്ടിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികള്‍ക്ക് മര്‍ദനമേറ്റിരുന്നു. മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് രാത്രി 10.30ന് ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറില്‍ വന്ന അനില്‍ കുമാറിനെ വെട്ടത്തേത്ത് ജങ്ഷനില്‍ വച്ച് തടഞ്ഞു നിര്‍ത്തി പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us