ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിയത് ലക്ഷങ്ങള്‍; യുവതികള്‍ പിടിയില്‍

കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.

New Update
242

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികള്‍ ഓച്ചിറയില്‍ പിടിയില്‍. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.

Advertisment

വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു തട്ടിപ്പ്. ക്ലാപ്പന സ്വദേശിയുടെ മകള്‍ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് ഇരുവരും എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. 

തുടര്‍ന്ന്  വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. നിയമന ഉത്തരവിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നി പരാതിക്കാര്‍ വിവരം ഓച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു.

 

Advertisment