പതിനേഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചു; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം പുളിമാത്ത് വില്ലേജില്‍ മഞ്ഞപ്പാറ തടത്തരികത്ത് വീട്ടില്‍ സെബിന്‍ ഫിലിപ്പി(22)നെയാണ് പിടികൂടിയത്.

New Update
53535

കൊല്ലം: പതിനേഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ താമസിപ്പിക്കുകയും എം.ഡി.എം.എ. കൈവശം സൂക്ഷിക്കുകയും ചെയ്ത യുവാവ് പിടിയില്‍. തിരുവനന്തപുരം പുളിമാത്ത് വില്ലേജില്‍ മഞ്ഞപ്പാറ തടത്തരികത്ത് വീട്ടില്‍ സെബിന്‍ ഫിലിപ്പി(22)നെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് 6.39 ഗ്രാം എം.ഡി.എം.എ. പിടികൂടി

Advertisment

നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ എം.ഡി.എം.എയുമായി യുവാവ് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയേയും പ്രതിയേയും കണ്ടെത്തിയത്. 

കൊല്ലം എ.സി.പി.എസ്. ഷെറീഫിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുമേഷ്, ജോയ്, സവിരാജ്, സി.പി.ഒമാരായ വിനോദ്, ആദര്‍ശ്, ദീപക്, ഷഫീക്ക് എന്നിവരും ഡാന്‍സാഫ് എസ്.ഐ രാജേഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ മാരായ ബൈജു പി. ജെറോം, ഹരിലാല്‍, എസ്.സി.പി.ഒമാരായ സജു, സീനു, മനു, ജോജില്‍ എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Advertisment