Advertisment

കുതിച്ചുയര്‍ന്നു ഭക്ഷ്യ എണ്ണ വില, തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറച്ചു വീട്ടമ്മമാര്‍;  വില വര്‍ധനയില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റത്തിനു പിന്നലെ ഭക്ഷ്യ എണ്ണ വില കുതിച്ചുയര്‍ന്നു.

New Update
36346

കോട്ടയം: തീന്‍മേശയിലെ വിഭവങ്ങളുടെ ചേരുവയില്‍ നിന്നു തേങ്ങയും വെളിച്ചെണ്ണയുടെയും അളവ് കുറച്ചു വീട്ടമ്മമാര്‍. ഓണക്കാലത്തു പോലും കാര്യമായി വില കൂടാതിരുന്ന വെളിച്ചെണ്ണ വിലയും കുതിച്ചു കയറിയതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റ് താളം തെറ്റുന്നു.

Advertisment

കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റത്തിനു പിന്നലെ ഭക്ഷ്യ എണ്ണ വില കുതിച്ചുയര്‍ന്നു. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് ഇപ്പോള്‍ ഭക്ഷ്യ എണ്ണകളുടെ വില രാജ്യവ്യാപകമായി കുതിച്ചുയരാന്‍ കാരണം. പാമോയില്‍, സൂര്യകാന്തി, വെളിച്ചെണ്ണ എന്നിവയുടെ എല്ലാം വിലയില്‍ വന്‍ വര്‍ധനാണ് ചുരിങ്ങിയ ദിവസങ്ങള്‍കൊണ്ട് ഉണ്ടായിരിക്കുന്നത്. 

20 ശതമാനം മുതല്‍ 32 ശതമാനം വരെ നികുതി ഉയര്‍ത്തിയതോടെ  ഭക്ഷ്യ എണ്ണകളുടെ വില ഉയര്‍ന്നത്. പാമോയില്‍ വിലയില്‍ വലിയ വര്‍ധന വന്നതോടെയാണ് പലരും വീണ്ടും വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞത്. ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നതോടെയാണ് വിലയും ആനുപാതികമായി കൂടിത്തുടങ്ങിയത്. ഇതില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വെളിച്ചെണ്ണയുടെ വില വര്‍ധനയാണ്. 

5425

മലയാളികളുടെ വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് തേങ്ങയും വെളിച്ചെണ്ണയുമെല്ലാം. നിലവില്‍ പച്ചത്തേങ്ങയുടെ ചില്ലറ വില്‍പ്പന വില 55 രൂപ വരെയാണ്. വെളിച്ചെണ്ണയാകട്ടേ പലയിടങ്ങളിലും 250 രൂപയിലേക്കെത്തി. ഓണത്തിനു മുമ്പു വരെ കിലോയ്ക്ക് 180 രൂപ വരെ പോയിരുന്നു വെളിച്ചെണ്ണ വില. ഇതോടെ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയല്ലാതെ അടുക്കള ബജറ്റ് ചുരുക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു വീട്ടമ്മമാര്‍ പയുന്നു.

അതേ സമയം വില വര്‍ധനയില്‍ കര്‍ഷകരും സന്തോഷത്തിലാണ്. ഓണക്കാലത്ത് മികച്ച വില ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വില വീണ്ടും കുതിച്ചുകയരുന്നത്. മൊത്തക്കച്ചവടക്കാര്‍ കിലോയ്ക്ക് 45 രൂപ വരെ നല്‍കിയാണ് ശേഖരിക്കുന്നത്. തേങ്ങ വില ഇത്രത്തോളം ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും കര്‍ഷകര്‍ പറയുന്നു. കേരളത്തിലേക്കു കൂടുതലും തേങ്ങ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണെങ്കിലും തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന നാളികേര കര്‍ഷകര്‍ക്ക് വില വര്‍ധിച്ചത് ആശ്വാസമാണ്.

Advertisment