ഓംലെറ്റ് വൈകിയതിന് തട്ടുകട അടിച്ചുതകര്‍ത്ത് സംഘം ചേര്‍ന്ന്  ആക്രമണം: രണ്ടുപേര്‍ പിടിയില്‍

. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് പിടിയിലായത്.

New Update
3434355

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് വൈകിയതിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ദോശക്കട തകര്‍ത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 

Advertisment

വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയില്‍ ആക്രമണം നടത്തിയത്. തൊടിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെയായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണം. 

കട തല്ലിത്തകര്‍ത്തതിന് പുറമേ അവിടെ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരെ ഇരുമ്പുവടിയും കോണ്‍ക്രീറ്റ് കട്ടയും കൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു. പ്രതികളിലൊരാളായ ബ്രിട്ടോയെ വിതുരയില്‍ നിന്നാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

Advertisment