/sathyam/media/media_files/2024/12/27/53A4lmnds3307xl1XYVs.webp)
ഹരിപ്പാട്: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധു(49)വാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവാണ് ജീവനൊടുക്കിയത്.
നവംബര്‍ 11നാണ് സംഭവം. ഇതിന് പിന്നാലെ സിന്ധുവിനെതിരെ ബാബുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
സിന്ധുവിന്റെ അഞ്ച് ഗ്രാമിന്റെ വള മോഷണം പോയിരുന്നു. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇവര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ബാബുവാണ് വള മോഷ്ടിച്ചതെന്ന് നാട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ മനോവിഷമത്തില്‍ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുബം പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us