New Update
/sathyam/media/media_files/2025/10/20/b71352e9-35b2-461c-9e0e-8c4669a20b2a-2025-10-20-15-19-54.jpg)
തുളസിക്ക് പനി, ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയെ ശമിപ്പിക്കാന്‍ കഴിയും. തുളസി നീര് കഴിക്കുന്നത് പനി കുറയ്ക്കാന്‍ സഹായിക്കും.
Advertisment
തുളസിയില ചവച്ചരച്ചു കഴിക്കുന്നത് ജലദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കും. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ശമനം നല്‍കും. തുളസിയിലയും ചന്ദനവും ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് തലവേദന കുറയ്ക്കും. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിഹാരമായി തുളസി ഉപയോഗിക്കുന്നു.
തുളസിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് വൃക്കയിലെ കല്ലുകളെ പുറന്തള്ളാന്‍ സഹായിക്കും. തുളസിയില ഉണക്കി പൊടിച്ച് എണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് വായ്‌നാറ്റത്തെ അകറ്റും. ഇത് വായ്പുണ്ണുകള്‍ക്കും ശമനം നല്‍കും.