കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു.
അതിരുമാവ് സ്വദേശി റോബിനെ(26)തിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തും മാഹിയില്‍ വച്ചും പീഡിപ്പിച്ചെന്ന് വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവായ യുവതി പരാതി നല്‍കുകയായിരുന്നു.