Advertisment

മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കുമെന്നാണ് എല്‍.ഡി.എഫ്. അധികാരത്തിലെത്തും മുമ്പ് പറഞ്ഞത്, എന്നാല്‍, ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്, യഥേഷ്ടം മദ്യം വിളമ്പുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്: കെ.സി. വേണുഗോപാല്‍

കെ.പി.സി.സി. ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
24242424

തിരുവനന്തപുരം: സംസ്ഥാനത്ത് ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ്എ ത്തിയിരിക്കുന്നതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെ.പി.സി.സി. ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കുമെന്നാണ് എല്‍.ഡി.എഫ്. അധികാരത്തിലെത്തും മുമ്പ് പറഞ്ഞത്. എന്നാല്‍, ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതില്‍ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. യഥേഷ്ടം മദ്യം വിളമ്പുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

എക്സൈസ് മന്ത്രിയും സര്‍ക്കാരും സി.പി.എമ്മും കുടിവെള്ളം മുട്ടിച്ച് മദ്യനിര്‍മ്മാണശാല വേണ്ടെന്ന് പറയുന്നവരുടെ മേല്‍ കുതിര കയറുകയാണ്. സി.പി.ഐ. മദ്യ നിര്‍മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതിയില്ല. സി.പി.ഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അര്‍ത്ഥം ലഭിച്ച ഡീലിന്റെ ഷെയര്‍ നല്‍കും എന്നാണോ. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും ഏറ്റവും പ്രധാനം. 

സംസ്ഥാനത്ത് പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹൈക്കമാന്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കില്‍ അതിനെല്ലാം വ്യവസ്ഥാപിതമായ മാര്‍ഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങള്‍ നടക്കും.

അല്ലാതെ പൊതുചര്‍ച്ച നടത്തിയല്ലാ തീരുമാനമെടുക്കുക. 2025 പാര്‍ട്ടിയില്‍ പുനഃസംഘടനയുടെ വര്‍ഷമാണ്. അതില്‍ തീരുമാനം ബെല്‍ഗാവില്‍ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. കൂടിയാലോചനകള്‍ ശക്തമാകും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Advertisment