New Update
/sathyam/media/media_files/2024/12/30/ibbYqC7Xm9iNvuIeYfWM.jpg)
കണ്ണൂര്‍: കണ്ണൂര്‍ തളാപ്പില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു. തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 12 സ്വര്‍ണ നാണയങ്ങളും രണ്ട് പവന്റെ സ്വര്‍ണമാലയും 88,000 രൂപയും മോഷണം പോയി.
Advertisment
അടച്ചിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു. ഇന്ന് രാവിലെ വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകന്‍ നാദിറാണ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us