മാതാവിന്റെ മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന് 54 വര്‍ഷം തടവ്

2021ലായിരുന്നു മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്

New Update
424242

മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന് 54 വര്‍ഷം തടവ്. പതിനേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച പി.സി. മുഹമ്മദിനെയാണ്  വിവിധ വകുപ്പുകളിലായി 54 വര്‍ഷം തടവും 2,95,000 രൂപ പിഴയും മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 

Advertisment

2021ലായിരുന്നു മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. വളാഞ്ചേരി ഉസ്താദ് എന്നാണ് മുഹമ്മദ് പി.സി. അറിയപ്പെടുന്നത്. ഇയാള്‍ സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുകയാണെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ഇങ്ങനെ രണ്ടു മാസത്തിനിടെ മൂന്നു തവണ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി. തുടര്‍ന്ന് സഹോദരിയോട് പെണ്‍കുട്ടി പീഡന വിവരം വെളുപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുക്കുകയായിരുന്നു. 

Advertisment