Advertisment

അഞ്ചു പവന്റെ ആഭരണം കാണാനില്ല, ഒറ്റയ്ക്ക് താമസിച്ചിരുന്ന മാതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകന്‍; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നടപടി

ധനവച്ചപുരം സ്വദേശി റിട്ട. നഴ്‌സിങ് അസിസ്റ്റന്റായ സെലീനമ്മ(75)യുടെ മൃതദേഹമാണ് പുറത്തെടുക്കാന്‍ നീക്കം തുടങ്ങിയത്.

New Update
2422

തിരുവനന്തപുരം: മാതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മകന്‍ പരാതി നല്‍കിയതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നടപടിയുമായി പാറശാല പോലീസ്.  മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Advertisment

ധനവച്ചപുരം സ്വദേശി റിട്ട. നഴ്‌സിങ് അസിസ്റ്റന്റായ സെലീനമ്മ(75)യുടെ മൃതദേഹമാണ് പുറത്തെടുക്കാന്‍ നീക്കം തുടങ്ങിയത്. അഞ്ചു പവന്റെ ആഭരണം വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മകന്‍ പോലീസില്‍ പരാതി നല്‍കിയത്. 

വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയെ എട്ടു ദിവസം മുമ്പാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിയില്‍ സഹായിക്കാന്‍ ഇടയ്‌ക്കെത്തുന്നയാളാണ് മൃതദേഹം കണ്ടത്.

Advertisment