മുടി കൊഴിച്ചില്‍ മാറാന്‍ കഞ്ഞിവെള്ളം

കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.

New Update
0206ddb8-9889-463d-9f69-dcddae81e327

കഞ്ഞിവെള്ളം മുടി കൊഴിച്ചില്‍ അകറ്റാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താനും, മുടിക്ക് തിളക്കവും മിനുസവും നല്‍കാനും, കേടുപാടുകള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.
 
കഞ്ഞിവെള്ളം മുടിക്ക് എങ്ങനെ ഉപയോഗിക്കാം

Advertisment

ചോറ് ഊറ്റിയെടുത്ത വെള്ളം ഉപയോഗിക്കാം.
കൂടുതല്‍ ഫലം ലഭിക്കാന്‍ പുളിപ്പിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം.
ഏകദേശം ഒരാഴ്ച വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

മുടി കഴുകുന്നതിന് മുമ്പ് ഷാംപൂ ഉപയോഗിക്കുന്നതിന് പകരം കഞ്ഞിവെള്ളം തലയില്‍ പുരട്ടാം. വേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിച്ച് 5-10 മിനിറ്റിനു ശേഷം കഴുകിക്കളയാം.
കഞ്ഞിവെള്ളത്തോടൊപ്പം തേന്‍, ഉലുവ അരച്ചത്, കറ്റാര്‍വാഴ എന്നിവ ചേര്‍ത്തും ഉപയോഗിക്കാം. 

മുടികൊഴിച്ചിലും താരനും പരിഹരിക്കാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. മുടിക്ക് തിളക്കവും മിനുസവും നല്‍കുന്നു. അകാലനരയെ ചെറുക്കാനും ഇത് സഹായകമാണ്. ഇത് മുടിക്ക് ബലവും ഉറപ്പും നല്‍കും. 

Advertisment