എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനുകളും സി.സി.ടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ  തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്

New Update
24242424

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

Advertisment

കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്ത്, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ എന്നിവരുടെ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനുകളും സി.സി.ടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ  തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്.

Advertisment