കണ്ണൂര്‍: കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തില്‍ പരാതിക്കാരന്റെ മൊഴിയെടുക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് എ.എച്ച് ഹഫീസ് ഇന്നലെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
മ്യൂസിയം പൊലീസാണ് ഇപ്പോള്‍ പരാതി കൈകാര്യം ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം.
ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യത്തിലും ആലോചനകള്‍ പുരോഗമിക്കുകയാണ്. മരണഭയം സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍ എന്നിവ ചുമത്തിയേക്കുമെന്നാണ് വിവരം.
ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യത്തിലും ആലോചനകള്‍ പുരോഗമിക്കുകയാണ്. മരണഭയം സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍ എന്നിവ ചുമത്തിയേക്കുമെന്നാണ് വിവരം. ഏതായാലും പരാതിയില്‍ കേസ് എടുക്കാന്‍ തന്നെയാണ് നിര്‍ദേശം.